samuel

തിരുവനന്തപുരം: ഫേസ്ബുക്ക് പേജിലൂടെ കന്യാസ്ത്രീകളെ അശ്ലീല ചുവയിൽ അധിക്ഷേപിച്ച സാമുവൽ കൂടലിനെതിരെ വനിതാ കമ്മിഷനിൽ പരാതി. വാമനാവതാരത്തെ അപമാനിച്ച കന്യാസ്ത്രീയ്ക്ക് മറുപടിയെന്നു പറഞ്ഞ് സാമുവൽ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് കന്യാസ്ത്രീകളെ അധിക്ഷേപിച്ചിരിക്കുന്നതെന്നാണ് പരാതി. ലാലു ജോസഫെന്ന വ്യക്തിയാണ് പരാതി നൽകിയിരിക്കുന്നത്.