പുനലൂർ: യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിപരിക്കേൽപ്പിച്ചു. സംഭവത്തിലെ 3 അംഗ സംഘത്തിൽപ്പെട്ട ഒരാളെ പുനലൂർ പൊലിസ് അറസ്റ്റ് ചെയ്തു.പുനലൂർ പേപ്പർമിൽ ആഷിക് മൻസിലിൽ ആഷികിനെ(23)യാണ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പ്നഗരസഭയിലെ പ്ലാച്ചേരി ചുട്ടിത്തലയിൽ വച്ചായിരുന്നു സംഭവം.വാളക്കോട് നന്ദിനി ഭവനിൽ നന്ദുകൃഷ്ണനെയാണ് രാത്രിയിൽ വീട്ടിൽ നിന്നും വിളിച്ചിറക്കിയ ശേഷം വടി വാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചതെന്ന് പൊലിസ് പറയുന്നു. തന്റെ കുടുംബത്തെ കുറിച്ച് അപവാദം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു അക്രമണം. സംഭവത്തിലെ മൂന്നാം പ്രതിയാണ് ആഷിക്.മറ്റുളള പ്രതികൾ ഒളിവിലാണെന്ന് പൊലിസ് അറിയിച്ചു.പുനലൂർ സി.ഐ.ബിനു വർഗീസ്, എസ്.ഐ.ശരത്കുമാർ തുടങ്ങിയവരുടെ നേത്വത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.