തിരുവനന്തപുരം: കഴക്കൂട്ടത്തെ യാത്രാദുരിതത്തിന് പരിഹാരമായി സർവീസ് റോഡിന്റെ നിർമ്മാണം ആരംഭിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ രാവിലെ സ്ഥലത്തെത്തി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. ഒരു മാസത്തിനുള്ളിൽ റോഡ് പൂർത്തിയാക്കാനാണ് തീരുമാനം. ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്തു നിന്നു ഒഴിഞ്ഞുനൽകാത്ത കെട്ടിടങ്ങൾ ഇടിച്ചുകൊണ്ടാണ് നിർമ്മാണം ആരംഭിച്ചത്. ആറ് കെട്ടിടങ്ങളും നിരവധി മതിലുകളും ഇടിച്ചുനീക്കി. ഇരുഭാഗത്തും ഓട നിർമ്മിക്കാനുള്ള സ്ഥലം വിട്ടശേഷം ഏഴര മീറ്റർ വീതിയിലാണ് സർവീസ് റോഡുകൾ നിർമ്മിക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്ന നടപടികൾക്കൊപ്പം ട്രാൻസ്ഫോർമറുകളും ഭൂമിക്കടിയിലുള്ള കേബിളുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികളും ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിച്ചു.