തലപ്പുഴ:
എന്നാൽ മാസ്‌ക് കൃത്യമായി ധരിക്കാത്തത് ചോദ്യം ചെയ്തപ്പോൾ പൊലീസിനെ ഭീഷണിപ്പെടുത്തുകയും, കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്യുകയാണുണ്ടായതെന്നും ഇരുവരേയും റിമാൻന്റ് ചെയ്തതായും പൊലീസ് പറഞ്ഞു. സ്‌റ്റേഷനിൽ വെച്ച് പൊലീസുകാരനെ തള്ളിയിടുകയും, പ്രതികളിലൊരാൾ തല സ്വയം ഭിത്തിക്കിടിച്ചതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെ തലപ്പുഴ എക്‌സൈസ് ജംങ്ഷനിൽ നിന്നാണ് ഇഖ്ബാലിനെയും ഷമീറിനെയും തലപ്പുഴ സ്‌റ്റേഷൻ ചുമതലയുള്ള സി.ഐ പി.കെ.ജിജീഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കസ്റ്റഡിയിലെടുത്തത്. ആക്രിക്കടയിൽ ബൈക്കിന്റെ സ്‌പെയർ പാർട്‌സ് വാങ്ങാൻ നിൽക്കുകയായിരുന്നു യുവാക്കൾ. മുഖത്തെ മാസ്‌ക് നീങ്ങിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തവരെ ബലമായി സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു.
പിന്നീട് മണിക്കൂറുകളോളം പോലിസ് യുവാക്കളെ സ്‌റ്റേഷനിൽ വച്ചു വളഞ്ഞിട്ടു മർദ്ദിച്ചതായി ബന്ധുക്കൾ പറയുന്നു. പിന്നീട് ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കിയ ശേഷമാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.
ഇരുവരും അഡ്രസ് പോലും വ്യക്തമാക്കാൻ തയ്യാറാകാതെ തട്ടിക്കയറുകയായിരുന്നു. സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചപ്പോൾ അതിന് തയ്യാറാകാതെ സ്വന്തം വാഹനത്തിൽ ഇരുവരും സ്‌റ്റേഷനിലെത്തുകയാണുണ്ടായത്. മുൻ ക്രിമിനൽ കേസുകളിലെ പ്രതിയായ ഇക്ബാൽ ആക്രോശിച്ചു കൊണ്ട് സ്വയം തല ഭിത്തിയിലിടിച്ചതായും,
ഇതോടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയതായും സി.ഐ വ്യക്തമാക്കി.