മാനന്തവാടി: പേരിയ റെയ്ഞ്ച് പരിധിയിൽ വരുന്ന കുഞ്ഞോം കൊളമത്തറ വനത്തിനുള്ളിൽ കാട്ടാനയുടെ ജഡത്തിൽ നിന്ന് ആനക്കൊമ്പുകൾ ശേഖരിച്ച 4 പേരെ ആനക്കൊമ്പടക്കം പേരിയ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ.രാജീവ്കുമാറും സംഘവും അറസ്റ്റ് ചെയ്തു.
കുഞ്ഞോം ഇട്ടിലാട്ടിൽ കോളനിയിലെ വിനോദ് (30),കാട്ടിയേരി കോളനിയിലെ രാഘവൻ (39), രാജു (34), ഗോപി (38) എന്നിവരെയാണ് ആനക്കൊമ്പ് സഹിതം അറസ്റ്റ് ചെയ്തത്.
2020 മാർച്ച് 2 ന് രജിസ്റ്റർ ചെയ്ത കേസ്സിലെ പ്രതികളേയും ആനക്കൊമ്പുകളും വനപാലകർ അന്വേഷിച്ചുവരികയായിരുന്നു. കണ്ടെടുത്ത ആനക്കൊമ്പിന് 20 കിലോയിലധികം ഭാരമുണ്ട്. ആനക്കൊമ്പ് വിൽപ്പനയ്ക്കായി രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.