മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിലെ പേര്യ ചോയിമൂല കോളനിയിൽ മാവോയിസ്റ്റുകളെത്തി. കഴിഞ്ഞ ദിവസം രാത്രി 7 മണിക്ക് ശേഷമാണ് മാവോയിസ്റ്റ് സംഘമെത്തിയത്. ചോയിമൂല കോളനിയിലെ ബിജുവിന്റെ വീട്ടിലെത്തിയ സംഘം അരിയും സാധനങ്ങളും വാങ്ങിയ ശേഷം കാട്ടിലേക്ക് മടങ്ങിയെന്നാണ് വിവരം.
ആയുധധാരികളായ സ്ത്രീ ഉൾപ്പെടെയുള്ള മൂന്ന് പേരാണ് വീട്ടിലേക്ക് വന്നത്. മറ്റ് മൂന്ന് പേർ പുറത്ത് കാത്ത് നിൽക്കുന്നുണ്ടെന്ന് മാവോയിസ്റ്റുകൾ പറഞ്ഞതായും വീട്ടുകാർ അറിയിച്ചു. വീട്ടിലെത്തിയ സംഘം ഭക്ഷണം വാങ്ങി കഴിക്കുകയും അരിയും മറ്റു സാധനങ്ങളും കൊണ്ടു പോവുകയും ചെയ്തതായി വീട്ടുകാർ പറഞ്ഞു. ഇവരുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ ചാർജ് ചെയ്യുകയും ചെയ്തു. തലപ്പുഴ പൊലീസും തണ്ടർബോൾട്ടും സ്ഥലത്ത് പരിശോധന നടത്തി.