പുൽപ്പള്ളി: വനത്തിനുള്ളിൽ വൈദ്യുത കെണിയൊരുക്കി കാട്ടുപന്നിയെ വേട്ടയാടി കൊന്നതിന് മൂന്ന് പേരെ വനപാലകർ അറസ്റ്റ് ചെയ്തു .ഇരുളം തൂത്തിലേരി മണി (40), ബിനു(29), മടക്കി കണ്ണൻ എന്ന ബാലകൃഷ്ണൻ (53) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 25 നായിരുന്നു സംഭവം. വനപാലകർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ ബത്തേരി കോടതി റിമാൻഡ് ചെയ്തു. ചെതലയം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ കെ.വി.ആനന്ദ്,ഇരുളം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.അനീഷ്, ഗാർഡുമാരായ ജിതിൻ ചന്ദ്രൻ, ജോസ് ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.