മാനന്തവാടി: മാനന്തവാടി ജില്ലാ ആശുപത്രി ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിക്ക് 40 ലക്ഷം രൂപ സർക്കാർ ധനസഹായം. ജില്ലാ ആശുപത്രി മാസങ്ങളായി കൊവിഡ് ആശുപത്രിയായി പ്രവർത്തിച്ച് വരികയാണ്. ഇത്‌മൂലം ജില്ലാ ആശുപത്രിയിലെ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നു. പാസ്, ഒ.പി, ലാബ് തുടങ്ങിയവയിൽനിന്നുള്ള വരുമാനം നിലച്ചത് മൂലം എച്ച്.എം.എസി ജീവനക്കാരുടെ ശമ്പളമുൾപ്പെടെ നിലച്ച സ്ഥിതിയുണ്ടായിരുന്നു. ഇതിന് പരിഹാരമായി കൊവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്ന മാനന്തവാടി ജില്ലാ ആശുപത്രിയിലെ എച്ച്.എം.സി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിവിധ എച്ച്.എം.സികൾക്കാണ് സംസ്ഥാന സർക്കാർ തുക നൽകിയത്.

ഒരു പ്രതിസന്ധിയുമില്ലാതെ ജില്ലാ ആശുപത്രിയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് എല്ലാ സഹായവും ഇനിയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ഒ.ആർ.കേളു എം.എൽ.എ പറഞ്ഞു.