മാനന്തവാടി: മാനന്തവാടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വീക്കെന്റ് സർവ്വീസുമായി മാനന്തവാടി കെ.എസ്.ആർ.ടി.സി. ഇൗ മാസം 11,12 തീയതികളിൽ 2 സൂപ്പർ ഡീലക്‌സ് സർവ്വീസുകളാണ് കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യ സർവ്വീസ് വൈകീട്ട് 5.30 ന് കോട്ടയം കൊട്ടാരക്കര വഴിയും, രണ്ടാം സർവ്വീസ് രാത്രി 7 ന് എറണാകുളം ആലപ്പുഴ വഴിയും ആയിരിക്കും. രണ്ട് ദിവസങ്ങളിലും ഇത്തരത്തിൽ സർവ്വീസ് ഉണ്ടായിരിക്കും. ടിക്കറ്റ് മുൻകൂട്ടി ഓൺലൈനായി ബുക്ക് ചെയ്യണം.