33 പേർക്ക് രോഗമുക്തി
കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 56 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 52 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൂട്ടത്തിൽ ഒരു ആരോഗ്യപ്രവർത്തകനും ഉൾപ്പെടും. 2 പേർ വിദേശത്തു നിന്നും 2 പേർ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 33 പേർ രോഗമുക്തി നേടിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അറിയിച്ചു.
ജില്ലയിൽ ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2066 ആയി. 1591 പേർ രോഗമുക്തരായി. നിലവിൽ 465 പേരാണ് ചികിത്സയിലുള്ളത്.
സമ്പർക്കത്തിലൂടെ രോഗബാധിതരായവരിൽ 10 ചെതലയം സ്വദേശികളും 8 ചീരാൽ സ്വദേശികളുമുണ്ട്. രണ്ട് കാരക്കാമല സ്വദേശികളുടെ ഉറവിടം വ്യക്തമല്ലാത്തവരുമുണ്ട്. രോഗമുക്തരായവരിൽ മീനങ്ങാടി, അമ്പലവയൽ സ്വദേശികളായ ഏഴു പേർ വീതമുണ്ട്.
നിരീക്ഷണത്തിൽ 143 പേർ
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്നലെ 143 പേർ നിരീക്ഷണത്തിലായി. 99 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 2940 പേർ. ഇന്നലെ വന്ന 64 പേർ ഉൾപ്പെടെ 517 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇന്നലെ 1314 പേരുടെ സാമ്പിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 64,737 സാമ്പിളുകളിൽ 61,510 പേരുടെ ഫലം ലഭിച്ചു. ഇതിൽ 59,444 പേരുടേത് നെഗറ്റീവും 2066 പേരുടേത് പോസിറ്റീവുമാണ്.