വള്ളികുന്നം: വള്ളികുന്നം ആർട്സ് ക്ലബ്ബിന്റെ ആദ്യകാല പ്രവർത്തകനും രക്ഷാധികാരിയും ആയിരുന്ന വള്ളികുന്നം കാരാഴ്മ ശ്രീകൃഷ്ണ വിലാസം എസ്. കേശവദാസിന്റെ ( ദാസ് സാർ ) നിര്യാണത്തിൽ വള്ളികുന്നം ആർട്സ് ക്ലബ്ബ് യോഗം അനുശോചിച്ചു. യോഗം ആർ .രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എസ്.ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി .ശ്രീകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ കെ .പി ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ. റസിയ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജി .മുരളി, പി .ചന്ദ്രസേനൻ, ക്ലബ് രക്ഷാധികാരികളായ കെ. പി. ചന്ദ്രൻ, അഡ്വ റ്റി .മാധവൻ, ആർ. വിജയൻ പിള്ള, എസ്.എസ്. അഭിലാഷ് കുമാർ, പി .ഗോപാലകൃഷ്ണൻ, കെ .നരേന്ദൻ എന്നിവർ സംസാരിച്ചു.