
ആലപ്പുഴ: റോട്ടറി സാക്ഷരതാ പ്രചാരണ മാസാചരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് സുവി വിദ്യാധരൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഫിലിപ്പോസ് തത്തംപ്പള്ളി, ജോമോൻ കണ്ണാട്ട് മഠം, അഡ്വ.പ്രദീപ് കൂട്ടാല,രാജീവ് വാര്യർ, കെ.എൽ.മാത്യു, ഒ.എം.ഷെഫീക്ക് എന്നിവർ പങ്കെടുത്തു.