ആലപ്പുഴ: 'വി കൺസോൾ ' എന്ന കോൺഫറൻസിംഗ് ടൂൾ കണ്ടെത്തിയ ജോയി സെബാസ്റ്റ്യന് ജന്മനാട് നാളെ സ്വീകരണമൊരുക്കും. വൈകിട്ട് 3 ന് ആരംഭിക്കുന്ന ഒത്തുചേരൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.എം.തോമസ് എെസക് പങ്കെടുക്കും. വൈകിട്ട് 4 മുതൽ ജില്ലയിലെ മുഴുവൻ കുട്ടികളും ഒാൺലൈനായി ഒന്നിക്കുന്ന 'കുട്ടികളുമൊത്ത് ജോയി' എന്ന സംവാദപരിപാടി നടക്കും. മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ജിമ്മി.കെ.ജോസ് മോഡറേറ്ററാകും. 5 ന് 'വി കൺസോളും ജോയിയും' എന്ന ചർച്ച . 'വി കൺസോൾ ' വീഡിയോ കോൺഫറൻസിംഗ് ആപ്പ് ഉപയോഗിച്ച് ജില്ലാ ലൈബ്രറി കൗൺസിൽ,സ്നേഹജാലകം,പ്രതിഭാതീരം,ഒൗവ്വർ ലൈബ്രറി എന്നിവ ചേർന്നാണ് അനമോദന പരിപാടി സംഘടിപ്പിക്കുന്നത്. https://www.youtube.com/watch?v=bDpdvpELq2U&feature=youtu.be എന്ന ലിങ്കിലും മന്ത്രി ടി.എം.തോമസ് എെസകിന്റെ ഫേസ്ബുക്ക് പേജിലും തത്സമയം പരിപാടി സംപ്രേഷണം ചെയ്യും.