
ആലപ്പുഴ: കൊവിഡ് പ്രതിരോധ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടം ഒരു മാസക്കാലം നടപ്പിലാക്കുന്ന ''കരുതാം ആലപ്പുഴയെ'' എന്ന കാമ്പയിൻ വിജയിപ്പിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് .കാമ്പയിന്റെ ഭാഗമായി നഗരത്തിലെ വഴിയോര കച്ചവടക്കാർക്കുള്ള മാസ്‌ക് വിതരണോദ്ഘാടനം നടത്തി. വഴിയോര കച്ചവടതൊഴിലാളി യൂണിയൻ ജന. സെക്രട്ടറി പി.യു.അബ്ദുൾ കലാം അദ്ധ്യക്ഷത വഹിച്ചു. പി.വി.സത്യനേശൻ,ജി.കൃഷ്ണ പ്രസാദ്,എസ്.ഷെറീഫ് എന്നിവർ സംസാരിച്ചു.