ആലപ്പുഴ: പിക്ക് അപ്പ്‌ വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്കും യാത്രികനും പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴുമണിയോടെ ടി.ഡി സ്കൂളിന് സമീപമായിരുന്നു അപകടം. കൈകാലുകൾ ഒടിഞ്ഞ ഓട്ടോഡ്രൈവർ പാലസ് വാർഡ് ചാലയയിൽ പുരയിടത്തിൽ സാദിഖ് (36), യാത്രികനായ പാലസ് വാർഡ് ചാലുംതറയിൽ ബിജിമോൻ (37) എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്ത് നിന്നും എറണാകുളത്തേക്ക് മരുന്നുകളുമായി പോവുകയായിരുന്നു പിക്ക്അപ്പ്‌ വാൻ എതിരെ വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. പിക്ക് അപ്പ്‌ വാൻ ഡ്രൈവർ മയങ്ങിയതാണ് അപകടത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.