
ആലപ്പുഴ: കേരള സീനിയർ സിറ്റിസൺ ഫോറം ജില്ലാ കമ്മിറ്റിയുടെ വയോജന ദിനാചരണോദ്ഘാടനവും വയോജനങ്ങൾക്കുള്ള മരുന്ന് വിതരണവും ഡോ.ബി.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ ഫോറം ജില്ലാ പ്രസിഡന്റ് എം.ശ്രീകുമാരൻ തമ്പി അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.എൻ.ഗോപിനാഥൻപിള്ള മുഖ്യ പ്രഭാഷണം നടത്തി. റിട്ട.ഫാർമസിസ്റ്റ് മുരുകദാസ്, ജില്ലാ ട്രഷറർ നടരാജൻ, അമ്പലപ്പഴ യൂണിറ്റ് സെക്രട്ടറി ചന്ദ്രമോഹൻ പിള്ള , എൻ.നാരായണൻ, ജില്ലാ കമ്മറ്റിയംഗങ്ങളായ പരമേശ്വരൻ, സോമൻ തുടങ്ങിയവർ പങ്കെടുത്തു.