ആലപ്പുഴ: ഭരണകൂടങ്ങൾ ഗാന്ധിജിയെ കേൾക്കണമെന്ന് ആവശ്യപ്പെട്ട് സർവോദയമണ്ഡലത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണിവരെ സർവ്വോദയപ്രവർത്തകർ ഏകദിന ഭവന ഉപവാസം നടത്തി ജനവിചാരണ ദിനമായി ആചരിക്കും. ജില്ലയിൽ ഉപവാസത്തിന് സംസ്ഥാന സെക്രട്ടറി എച്ച്.സുധീർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് എം.സി.ഉത്തമക്കുറുപ്പ്, ജില്ലാ സെക്രട്ടറി എം.ഡി.സലിം എന്നിവർ നേതൃത്വം നൽകും.