കായംകുളം: കായംകുളം നഗരസഭ സസ്യമാർക്കറ്റിലെ പുതിയ ഷോപ്പിംഗ് കോംപ്ലക്‌സിൽ പുനരധിവാസത്തിന്റെ ഭാഗമായി കടകൾ അനുവദിച്ചതിനെ ചോദ്യം ചെയ്ത് നഗരസഭയ്‌ക്കെതിരെ മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത കേസിൽ താല്ക്കാലികമായി അനുവദിച്ചിരുന്ന സ്റ്റേ പിൻവലിച്ച് പെറ്റീഷൻ തള്ളിയതായി ചെയമാൻ എൻ.ശിവദാസൻ പറഞ്ഞു.

കായംകുളം നഗരസഭയുടെ പ്രധാന വരുമാന സ്രോതസ്സ് ആകേണ്ട കെട്ടിടം പണി പൂർത്തീകരിച്ചതിന് ശേഷം ലേലനടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചവർക്കുള്ള താക്കീതാണ് കോടതിവിധിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.