ആലപ്പുഴ: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം മിന്നൽ വേഗത്തിൽ കുതിക്കുന്നു. 24 മണിക്കൂറിനുള്ളിൽ 125 രോഗികൾകൂടി കണക്കിൽപ്പെട്ടപ്പോൾ ഇന്നലെ ആകെ എണ്ണം 804 ആയി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 5153 ആയി.
774 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 14 പേർ വീതം വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യപ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചു. അരൂക്കുറ്റി സ്വദേശിയുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 191 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 9869 പേർ രോഗമുക്തരായി. ജില്ലയിൽ ഇന്നലെ വരെ രോഗബാധിതരുടെ എണ്ണം 15,000 കടന്നു.
# രോഗികൾ
അമ്പലപ്പുഴ: 391, ചേർത്തല: 158, കാർത്തികപ്പള്ളി: 128, കുട്ടനാട്: 60, മാവേലിക്കര: 26,
ചെങ്ങന്നൂർ: 11
..................................
 ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 13,984
 വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 3432
 ഇന്നലെ ആശുപത്രികളിൽ എത്തിയവർ: 335
......................................
# കേസ് 50, അറസ്റ്റ് 24
ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 50 കേസുകളിൽ 24 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 348 പേർക്കും സാമൂഹ്യ അകലം പലിക്കാത്തതിന് 1812 പേർക്കും കണ്ടെയ്ൻമെന്റ് സോൺ ലംഘനം നടത്തിയ രണ്ട് പേർക്കും ഹോം ക്വറന്റൈൻ ലംഘനത്തിന് ഒരാൾക്കും എതിരെയാണ് കേസ്.