ആലപ്പുഴ: പാതിരപ്പള്ളിയിലെ എക്‌സൽ ഗ്ലാസ് ഫാക്ടറി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ആവശ്യപ്പെട്ടു.എക്‌സൽ ഗ്ലാസ് ഫാക്ടറി സർക്കാർ ഏറ്റെടുക്കുമെന്നത് എൽ.ഡി.എഫിന്റെയും മന്ത്രി തോമസ് ഐസക്കിന്റേയും തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്നും ഷുക്കൂർ ചൂണ്ടിക്കാട്ടി.