കായംകുളം: നൂറാം വയസ്സിലും സാമൂഹിക പ്രവർത്തനം നടത്തുന്ന കളയ്ക്കാട്ട് ഗംഗാധര പണിക്കരെ ലോക വയോജന ദിനാചരണത്തിൻെറ ഭാഗമായി കരുണ സാമൂഹിക വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവ്വാഹക സമിതി അംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ പൊന്നാട അണിയിച്ചു. കരുണ പ്രസിഡന്റ് എൻ. രാജ്‌നാഥ് അധ്യക്ഷനായി. സെക്രട്ടറി കെ. രാജേഷ് കുമാർ, നന്ദിനി, കൃതാർത്ഥൻ,പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.