ഹരിപ്പാട്: സമഗ്ര ശിക്ഷാ കേരളയുടേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും നേതൃത്വത്തിൽ വിവിധ
ക്ലാസ്സുകളിലെ സ്‌കൂൾ കുട്ടികൾക്കായി തയ്യാറാക്കിയ വർക്ക് ഷീറ്റുകളുടെ വിതരണോദ്ഘാടനം
ഹരിപ്പാട് ബി.ആർ.സിയിൽ ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജൂലി എസ്.ബിനു നിർവ്വഹിച്ചു. ബി.ആർ.സി ട്രെയിനർ സലിം
ഡേവിഡ് സ്വാഗതവും ട്രെയിനർ പി.പ്രമോദ് നന്ദിയും പറഞ്ഞു. ബി.ആർ.സി ട്രെയിനർ
ജി.പ്രദീപ്കുമാർ, റ്റി.എം.എൽ.പി.എസ് പ്രഥമാദ്ധ്യാപിക എസ്.മഞ്ജുഷ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാരായ പി.എലിസബത്ത്, എം.ജ്യോതിലക്ഷമി, ഐ.ശ്രീദേവി എന്നിവർ പങ്കെടുത്തു.