ഹരിപ്പാട്: ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രന്ഥശാലകൾക്ക് എൽ.സി.ഡി പ്രൊജക്ടറുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുട്ടം വിജ്ഞാന വികാസിനി ഗ്രന്ഥശാലയിൽ നടക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് ജോൺ തോമസ് അദ്ധ്യക്ഷനാകും.