വള്ളികുന്നം: വള്ളികുന്നത്ത് നടപ്പിലാക്കുന്ന ക്ഷീര ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ആർ. രാജേഷ് എം.എൽ.എ നിർവ്വഹിച്ചു. വള്ളികുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.അനിൽ ,ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.അനുപമ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി പ്രസാദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, എൻ.വിജയകുമാർ, ജി.രാജീവ് കുമാർ, കെ.ജയമോഹൻ, അനിൽ വള്ളികുന്നം, ഷാജി വാളക്കോട് തുടങ്ങിയവർ സംസാരിച്ചു.