മുതുകുളം : പണി പൂർത്തീകരിച്ച കൊപ്പാറേത്ത് എച്ച്.എസ്.എസിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെന്റർ ഉടൻ പ്രവർത്തനം ആരംഭിക്കണമെന്നു പ്രവാസി കോൺഗ്രസ് കണ്ടല്ലൂർ മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ദിനേശ് ചന്ദന ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സദാശിവനാചാരി അദ്ധ്യക്ഷത വഹിച്ചു. ബിജു ഈരിക്കൽ, രാകേഷ് കണ്ടല്ലൂർ, .പി.റ്റി.ബേബിലാൽ, ഹരി അടുകാട്ട്, എസ്.അനിലാൽ. എൻ. ശിവരാജൻ തുടങ്ങിയവർ സംസാരിച്ചു