മുതുകുളം: യുവജനതാദൾ(എസ്) ജില്ലാ ജനറൽ സെക്രട്ടറി സനൽ മുതുകുളവും മറ്റ് ഏഴു പ്രവർത്തകരും ആർ.എസ്.പി.യിൽ ചേർന്നു. ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ.കെ.സണ്ണിക്കുട്ടി ഇവർക്ക് പതാക കൈമാറി. സംസ്ഥാന സെക്രട്ടേറിയറ്റംഗം അഡ്വ.ബി.രാജശേഖരൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം എസ്.എസ്.ജോളി അദ്ധ്യക്ഷനായി. പി.കെ.സുരീഷ്, കെ.തുളസീധരൻ, എസ്.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.