a

മാവേലിക്കര: 'കരുതാം ആലപ്പുഴയെ" എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് കൊവിഡ് പ്രതിരോധ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 65 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കും മാസ്‌ക്, സോപ്പ് എന്നിവ വിതരണം ചെയ്തു. ചെട്ടികുളങ്ങര പഞ്ചായത്തിലെ 15ാം വാർഡിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭ രാജൻ അധ്യക്ഷയായി. വാർഡ് മെമ്പർ ജി.രാജു, ബി.ഡി.ഒ ജ്യോതിലക്ഷ്മി, ജോയിന്റ് ബി.ഡി.ഒ വിരാജ് തമ്പുരാൻ, ജി.ഒ ജയലാൽ, ശരണ്യ എന്നിവർ പങ്കെടുത്തു.