ചേർത്തല: എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിലെ എ ഒന്ന് സ്‌കീമിലെ മൂന്ന് (ഐ) യുടെയും 11ാം വകുപ്പ് പ്രകാരമുള്ള ഔദ്യോഗിക ഭാരവാഹികളുടെയും അന്തിമ വോട്ടർ പട്ടിക കൊല്ലം ശ്രീനാരായണ ട്രസ്റ്റ് ഓഫീസിലും തിരഞ്ഞെടുപ്പ് കേന്ദ്രമായ ചേർത്തല ശ്രീനാരായണ കോളേജിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ചീഫ് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.