ചാരുംമൂട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഭരണിക്കാവ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ലോക വയോജനദിനാചരണം ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡൻ്റ് ജി.പത്മനാഭപിള്ള അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എൻ.സുന്ദരേശൻ, ബ്ലോക്ക് സെക്രട്ടറി എം.ജോഷ്വാ, ജില്ലാ കമ്മിറ്റി അംഗം ആർ.പത്മാധരൻ നായർ, വൈസ് പ്രസിഡന്റ് കെ.ജി.പ്രസാദ്, ജോയിന്റ് സെക്രട്ടറി ജെ.രാമചന്ദ്രൻ പിള്ള, ടി.എ.വിജയകുമാരി അന്തർജ്ജനം തുടങ്ങിയവർ സംസാരിച്ചു.