മാവേലിക്കര: നിർമ്മാണം പൂർത്തീകരിച്ച മൂന്ന് സ്കൂൾ മന്ദിരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 9.30ന് നാടിന് സമർപ്പിക്കും. മാവേലിക്കര ഗവ.വൊക്കേഷണൽ എച്ച്.എസ്.എസ്, ഇറവങ്കര ഗവ.വൊക്കേഷണൽ എച്ച്.എസ്.എസ്, ഭരണിക്കാവ് ഗവ.യു.പി.എസ് എന്നിവയുടെ പുതിയ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ചടങ്ങിൽ അധ്യക്ഷനാവും. ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ ആർ.രാജേഷ്, അഡ്വ.യു.പ്രതിഭ എന്നിവർ പങ്കെടുക്കും.