n

ഹരിപ്പാട്: ചേപ്പാട് കന്നിമേൽ സർവ്വീസ് സഹകരണ ബാങ്ക് 1740ന്റെ നേതൃത്വത്തിൽ നടന്ന ലോക വയോജന ദിനാചരണം പ്രസിഡന്റ് ബി.വേണുപ്രസാദ് ഉദ്ഘാടനം ചെയ്തു. വയോജനങ്ങളെ ആദരിച്ചു. മാസ്ക്കും, സാനിട്ടൈസറും വിതരണം ചെയ്തു. സെക്രട്ടറി ആർ.രാജഗോപാൽ, രവിപുരത്ത് രവീന്ദ്രൻ, മോഹനൻ പിള്ള രവീന്ദ്രൻ പിള്ള, മാധവൻനായർ ,സോമൻ തുടങ്ങിയവർ സംസാരിച്ചു.