മാവേലിക്കര:ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഇന്ദിരാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നാമ്പുകുളങ്ങരയിൽ ഇന്ന് ഗാന്ധി അനുസ്മരണവും അവാർഡ് ദാനവും നടത്തുമെന്ന് പ്രസിഡന്റ് സജീവൻ.റ്റി.റ്റി അറിയിച്ചു. നൂറു വയസ്സ് പൂർത്തിയായ ഗാന്ധിയൻ ഗംഗധാര പണിക്കരെ അനുമോദിക്കും. സീരിയൽ നടി രശ്മിക്ക് സ്വീകരണം നൽകും.