മാവേലിക്കര: മാവേലിക്കര പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ച ഗാന്ധിപ്രതിമയുടെ അനാച്ഛാദനം ഇന്ന് രാവിലെ 11ന് ആർ.രാജേഷ് എം.എൽ.എ നിർവ്വഹിക്കും. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ലീലാ അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് എന്നിവർ പങ്കെടുക്കും. നവീകരിച്ച സ്റ്റേഷന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു നിർവ്വഹിക്കും.