ആലപ്പുഴ: ഉത്തർ പ്രദേശിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിനെത്തിയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തള്ളി വീഴ്ത്തി മർദ്ദിക്കാൻ ശ്രമിച്ച ഉത്തർപ്രദേശ് പൊലീസിനെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്റ് എം ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, സെക്രട്ടറിമാരായ എം.ജെ ജോബ്, മോളി ജേക്കബ്, എസ്.ശരത്, മുൻസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, ജി.സഞ്ജീവ് ഭട്ട്, റീഗോ രാജു ,ടി.വി.രാജൻ, സുനിൽ ജോർജ്ജ്, സി.വി. മനോജ് കുമാർ, സിറിയക് ജേക്കബ്, ബഷീർ കോയാപറമ്പിൽ, നൂറുദ്ദീൻകോയ, സരുൺ റോയ്, ആർ.അംജിത് കുമാർ, ഷഫീക്ക് ഷെഫി, എസ് .മുകുന്ദൻ, പി.പി.രാഹുൽ, ഷഫീക്ക്, ധനപാലൻ, ബെന്നി ജോസഫ്, സീനത്ത് നാസർ, ജോൺ ബ്രിട്ടോ, എം.കെ.നിസാർ തുടങ്ങിയവർ നേതൃത്വം നൽകി