
അമ്പലപ്പുഴ :രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശിൽ പൊലീസ് കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡൻറ് എസ്.പ്രഭുകുമാർ അദ്ധ്യക്ഷത വഹിച്ചു . ഡി.സി.സി ജനറൽ സെക്രട്ടറി എസ്..സുബാഹു ഉദ്ഘാടനം ചെയ്തു. എ.കെ. ബേബി, ബിന്ദു ബൈജു, എ.ആർ. കണ്ണൻ, എം.റ്റി. മധു, കെ.എഫ്. തോബിയാസ്, പി.എം.ജോസി, അനിൽ കല്ലൂപ്പറമ്പ്, യു.എം. കബീർ, സുരേഷ് ബാബു, ശശികുമാർ ,ദിൽജിത്ത്,, രാജേഷ് സഹദേവൻ, ആർ.ശെൽവരാജ്, ഹസൻ പൈങ്ങാമഠം, കരുമാടി മുരളി, ദിനമണി, മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു.