അമ്പലപ്പുഴ:വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ചില്ല് സാമൂഹ്യ വിരുദ്ധർ തകർത്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് 16-ാം വാർഡിൽ വേലിക്കകത്ത് വീട്ടിൽ സെബാസ്റ്റ്യന്റെ ഓട്ടോ ടാക്സിയുടെ ചില്ലാണ് തകർത്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ അക്രമികൾ രക്ഷപ്പെട്ടു. സമീപത്തെ ചില വീടുകളിൽ നിന്ന് വസ്ത്രങ്ങളും മോഷണം പോയി. സംഭവവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യൻ പുന്നപ്ര പൊലീസിൽ പരാതി നൽകി.