ചാരുംമൂട് : ചുനക്കര ഗ്രാമ പഞ്ചായത്തിൽ ഇന്നലെ ആന്റിജൻ ടെസ്റ്റ് നടത്തിയ 221 പേരിൽ 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 4 പേർ ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് ഓഫീസ് ജീവനക്കാരാണ്. ചുനക്കര 12 ,13 വാർഡുകളിൽ 7 പേർക്കു വീതവും 10-ാം വാർഡിൽ 4 പേർക്കും 4,6 വാർഡുകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഭരണിക്കാവ് ബ്ലോക്കുപഞ്ചായത്ത് സെക്രട്ടറിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവിടുത്തെ 30 ഓളം ജീവനക്കാർ ക്വാറന്റൈനിലായിരുന്നു. ഇവരിൽ 4 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പാലമേൽ പഞ്ചായത്തിൽ ഇന്നലെയും 8 പേർക്ക് രോഗം സ്ഥിരീകരിച്ചു.