വള്ളികുന്നം: കടുവിനാൽ കാഞ്ഞിരത്തുമൂട് ആദിവാസി സങ്കേതത്തിൽ അനന്തപുരിയിൽ രമ വളർത്തിയിരുന്ന 27 മുട്ടക്കാേഴി കുഞ്ഞുങ്ങളെ തെരുവു നായ്ക്കൾ കടിച്ചുകൊന്നു. ഇരുമ്പ് നെറ്റ്കൊണ്ടുള്ള കൂട് തകർത്താണു നായ്ക്കൾ കോഴികളെ ഇരയാക്കിയത്. കഴിഞ്ഞ ദിവസം പുലർച്ചെ 4നായിരുന്നു സംഭവം.