ചേർത്തല:ചേർത്തല നിയോജക മണ്ഡലത്തിൽ ദേശീയ ജനാധിപത്യ സഖ്യം പുന:സഘടിപ്പിച്ചു.ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ ചെയർമാനും ബി.ഡി.ജെഎസ് മണ്ഡലം പ്രസിഡന്റ് ജെ.പി.വിനോദ് കൺവീനറായും പുതിയ കമ്മിറ്റി നിലവിൽ വന്നു. എക്‌സിക്യൂട്ടീവ് അംഗങ്ങളേയും തിരഞ്ഞെടുത്തു.ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ യോഗം ഉദ്ഘാടനം ചെയ്തു.ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ​ടി.അനിയപ്പൻ സംഘടനാ സന്ദേശം നൽകി. സോമൻ മുട്ടത്തിപ്പറമ്പ് ,സജേഷ് നന്ദ്യാട്ട്, ജയൻ ശാന്തി, ഷാജി കരുവായിൽ,അജി ഇടപ്പുങ്കൽ ജില്ലാ കമ്മ​റ്റി അംഗം ദിലീപ്,ബി.ജെ.പി നേതാക്കളായ വെള്ളിയാകുളം പരമേശ്വരൻ,സാനു സുധീന്ദ്രൻ, അഡ്വ.അരുൺ ജി പണിക്കർ, അഡ്വ.രഞ്ജിത് ഗോപാലൻ എന്നിവർ പങ്കെടുത്തു.ജെ.പി.വിനോദ് സ്വാഗതവും അഡ്വ.അരുൺ ജി പണിക്കർ നന്ദിയും പറഞ്ഞു.