
അരൂർ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അരൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ചാമ്പച്ചിറ വീട്ടിൽ ശാർങ്‌ഗധരൻ (75) മരിച്ചു.ഇദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പരിശോധനാ ഫലം നെഗറ്റീവ് ആയതിനാൽ കുടുംബാംഗങ്ങൾ ആശുപത്രി വിട്ടെങ്കിലും ശാർങ്‌ഗധരന് ശ്വാസംമുട്ടൽ ഉണ്ടായിരുന്നതിനാൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടർന്നു. പിന്നീട് രോഗം മൂർച്ഛിച്ച് ന്യുമോണിയ ആയി മാറി. ബുധനാഴ്ച രാത്രിയാണ് മരിച്ചത്. ഭാര്യ: പാർവ്വതി. മകൻ:സുഖിൽ..മരുമകൾ:സീമ