ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ ആഫ്രിക്കൻ ഒച്ച് ഉണ്ടാക്കുന്ന കാർഷിക നാശനഷ്ടങ്ങൾക്ക് പരിഹാരമാകുന്നു. പഞ്ചായത്തിന്റെ കാർഷിക കർമ്മസേനയുടെയും മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെയും സംയോജിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓക്ടോബർ രണ്ടിന് ഒച്ചിന്റെ ശല്യം നേരിടുന്ന വാർഡുകളിൽ ഒച്ചിനെതിരെയുളള മരുന്നുകൾ തയ്യാറാക്കും. ഒച്ച് ശല്യമുളള മുഴുവൻ വീടുകളിലും മൂന്നിന് നാല് മണി മുതൽ മരുന്ന് എത്തിച്ചു നൽകും. പഞ്ചായത്തുതല ഉദ്ഘാടനം മരുത്തോർവട്ടത്ത് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി എസ് ജ്യോതിസ് നിർവഹിക്കും.ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സുധർമ്മ സന്തോഷ് അദ്ധ്യക്ഷത വഹിക്കും.രമാമദനൻ,ബിനിത മനോജ്, കെ ജെ.സെബാസ്റ്റ്യൻ, സനിൽനാഥ്, സാനു സുധീന്ദ്രൻ, രമേശ് ബാബു എന്നിവർ പങ്കെടുത്തു. ക്യഷി ഓഫീസർ പി. സമീറ സ്വാഗതവും മധു നന്ദിയും പറഞ്ഞു.