
അമ്പലപ്പുഴ: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തകഴി തെന്നടി കട്ടത്തറ വീട്ടിൽ പി .കെ. ശിവശങ്കരൻ നായർ (87) ആണ് മരിച്ചത്.കഴിഞ്ഞ മാസം 4 ന് ഉച്ചക്ക് 12 ഓടെ കരുമാടി കാമപുരം കാവിനു സമീപം ഇദ്ദേഹം സഞ്ചിച്ച സ്കൂട്ടറിൽ കാറിടിച്ചായിരുന്നു അപകടം. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ.ഭാര്യ:സരസ്വതിയമ്മ.