തുറവൂർ: പ്രമേഹം മൂർച്ഛിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വൃദ്ധ കൊവിഡ് ബാധിച്ച് മരിച്ചു. വളമംഗലം വടക്ക് കലിയത്ത് സത്യഭാമ(68)യാണ് മരിച്ചത്. പ്രമേഹരോഗിയായ സത്യഭാമയെ അസുഖം കൂടിയതിനെ തുടർന്ന് കഴിഞ്ഞ 16ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മറ്റൊരു രോഗിയിൽ നിന്നാണ് സത്യഭാമയ്ക്കു കൊവിഡ് ബാധിച്ചത്. രോഗം മൂർച്ഛിച്ചതിനാൽ 29ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ഇന്നലെ പുലർച്ചെയോടെയാണ് മരിച്ചത്. അവിവാഹിതയാണ്.