കായംകുളം: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധിജയന്തി ആഘോഷം കെ.പി.സി.സി സെക്രട്ടറി അഡ്വ.എ.ത്രിവിക്രമൻ തമ്പി ഉദ്ഘാടനം ചെയ്തു.

സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ജെ. ഷാജഹാൻ, പി.എസ്. ബാബുരാജ്, യു.മുഹമ്മദ്, കെ.എസ്.ജീവൻ, ശിവപ്രിയൻ, എം.വിജയമോഹൻ, അൻസാരി കോയിക്കലേത്ത് എന്നിവർ സംസാരിച്ചു.

പുല്ലുകുളങ്ങര ശ്രീ പദ്മനാഭ ലൈബ്രറി ആൻഡ്‌ റീഡിംഗ് റൂമിന്റെ ഗാന്ധി ജയന്തി ആഘോഷം ജില്ലാ പാഞ്ചായത്ത് അംഗം ജോൺ തോമസ്.ഉദ്‌ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം. ഗോപാലകൃഷ്ണ കാരണവർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. പി. രാജേന്ദ്രൻ നായർ, ഗ്രന്ഥശാല പ്രവർത്തകരായ എൻ. രാജ്‌നാഥ്, രാജഗോപാൽ, ചന്ദ്രമോഹനൻ നായർ, കെ. പ്രസന്നൻ, രമാദേവി, എസ്. ശുഭാദേവി, ഉഷ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

കൃഷ്ണപുരം അജന്ത ജംഗ്ഷനിൽ നടന്ന ഗാന്ധിജയന്തി ആഘോഷം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. കെ. ചിദംബരൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് നവാസ് വലിയ വീട്ടിൽ, മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ചന്ദിക ഗോപിനാഥൻ, മണ്ഡലം സെക്രട്ടറിമാരായ ഗോപാലപിള്ള ഉമ്മാവീട്ടിൽ, ശങ്കരൻ കുട്ടി എന്നിവർ പ്രസംഗിച്ചു.