ആലപ്പുഴ :കേരളാ ഷോപ്‌സ് ആന്റ് കോമേഴ്‌സ്യൽ എസ്റ്റാബ്ലിഷെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2020-21 അദ്ധ്യയന വർഷം വിവിധ വിഷയങ്ങളിൽ പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് വരേയുള്ള (പ്രൊഫഷണൽ കോഴ്ചകൾ ഉൾപ്പടെ) ഏതെങ്കിലും കോഴ്‌സുകളിൽ ചേർന്ന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ ഓഫീസിൽ ലഭിക്കണം. അവസാന തീയതി ഒക്ടോബർ 30 വരെ നീട്ടി. അപേക്ഷ ഫോറം peedika.kerala.gov.in എന്ന വെബ്‌സൈറ്റിൽ. ഫോൺ :0477 2230244.