ആലപ്പുഴ : ജില്ലയിലെ ബാങ്കുകളുടെ 2020 -2021 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ പ്രകടനം അവലോകനം ചെയ്യുന്നതിനായി ബാങ്കുകളുടെ ജില്ലാതല അവലോകന സമിതി യോഗം എട്ടിന് വൈകിട്ട് മൂന്നിന് വീഡിയോ കോൺഫറൻസ് വഴി നടത്തും. യോഗത്തിൽ പങ്കെടുക്കുന്നവർ പേര്, വാട്‌സാപ്പ് നമ്പർ, ഇമെയിൽ അഡ്രസ് എന്നിവ മുൻകൂട്ടി നൽകണമെന്ന് ലീഡ് ബാങ്ക് മാനേജർ അറിയിച്ചു. ഫോൺ 0477 2251267.