ആലപ്പുഴ: ബി.ജെ.പി ഭരണത്തിൽ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയും ജനാധിപത്യ സംവിധാനവും കൂടുതൽ അപകടത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് യു.പി.യിലെ സംഭവവികാസങ്ങളെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു .ഹത്രാസ് പീഡനത്തിനും കൊലപാതകത്തിനുമെതിരെ ആലപ്പുഴയിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ അസി. സെക്രട്ടറിമാരായ പി.വി.സത്യനേശൻ,ജി.കൃഷ്ണപ്രസാദ്,എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി വി.മോഹൻദാസ്,ജില്ലാ കൗൺസിൽ അംഗം വി.സി.മധു,അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഈ.കെ.ജയൻ,അസി സെക്രട്ടറി ബി.നസീർ എന്നിവർ പങ്കെടുത്തു.