ആലപ്പുഴ: സാധാരണക്കാരെ ദുരിതത്തിലേക്ക് നയിക്കുന്നതാണു കാർഷിക ബില്ലുകളെന്ന് കേരളാ കോൺഗ്രസ് (എം) സാംസ്‌കാരികവേദി ഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ വിലയിരുത്തി. സെമിനാർ ) ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു..സംസ്‌കാരവേദി ജില്ലാ പ്രസിഡന്റ് അഡ്വ.പ്രദീപ് കൂട്ടാല അദ്ധ്യക്ഷത വഹിച്ചു. ചേർത്തല മുനിസിപ്പൽ ചെയർമാൻ വി.ടി.ജോസഫ് മുഖ്യപ്രഭാഷണം നടത്തി .തോമസ് കളരിക്കൽ, ജോസഫ് കുട്ടി തുരുത്തേൽ,നസീർ സലാം, ജോണി പുലിമുഖം, ഷിബു ലൂക്കോസ്,ബിന്ദു തോമസ്, ജോമോൻ കണ്ണാട്ട് മഠം എന്നിവർ സംസാരിച്ചു.