ആലപ്പുഴ: ഭാരതം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങൾക്ക് പരിഹാരം ഗാന്ധിജിയിലേക്ക് മടങ്ങുക മാത്രമാണെന്നും ഗാന്ധിയൻ ദർശനങ്ങൾക്ക് ലോകമെമ്പാടും സ്വീകാര്യത വർദ്ധിച്ചുവരികയാണന്നും ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു.ഗാന്ധിയൻ ദർശന വേദിയുടെ ആഭിമുഖ്യത്തിൽ മഹാത്മഗാന്ധിയുടെ ജന്മവാർഷികദിനാചരണത്തോടനുബന്ധിച്ച് നടന്ന ഗാന്ധിയൻ സന്ദേശയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈസ് ചെയർമാൻ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ എം.എ.ജോൺ മാടമന മുഖ്യപ്രഭാഷണം നടത്തി. സർവോദയ മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്.സുധീർ ഗാന്ധി സന്ദശംനൽകി. മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു,പ്രൊഫ.നെടുമുടി ഹരികുമാർ,ആന്റണി കരിപ്പാശേരി, ഇ.ഷാബ്ദ്ദീൻ, ജോൺ ബ്രിട്ടോ, ഇ.ആയൂബ്, ബി.സുജാതൻ, പി.എ.കുഞ്ഞുമോൻ, ലൈസമ്മ ബേബി,ജോ നെടുങ്ങാട്, സാബു കന്നിട്ട, ഡി.ഡി.സുനിൽകുമാർ, വിഷ്ണു .എസ് .നായർ , ഇ.ഷാബ്ദ്ദീൻ പങ്കെടുത്തു.