അമ്പലപ്പുഴ: യു.പി യിലെ ഹത്രസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേയ്ക്ക് കാൽനടയായിപ്പോയ രാഹുൽ ഗാന്ധിയെയും ,പ്രിയങ്ക ഗാന്ധിയെയും യു.പി പൊലീസ് കൈയ്യേറ്റം ചെയ്തത് ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് കെ.പി.സി - ഒ.ബി.സി വിഭാഗം സംസ്ഥന ജനറൽ സെക്രട്ടറി രാജേഷ് സഹദേവൻ അപലപിച്ചു. ദളിദ് - പിന്നോക്ക വിഭാഗങ്ങൾക്കെതിരായ ബി.ജെ.പി സർക്കാരിന്റെ പ്രത്യക്ഷ സമീപനം തെളിയിക്കുന്ന സംഭവമാണ് യു.പിയിൽ നടന്നത്. സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും യോഗം ഐകൃദാർഢ്യം പ്രഖ്യാപിച്ചു.